കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

Web Desk
Posted on July 13, 2018, 8:46 am

കൊച്ചി: കനത്ത മഴയെതുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18 ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് റണ്‍വേയില്‍ നിന്നും അല്‍പ്പം തെന്നിമാറിയത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് യാത്രക്കാരെയെല്ലാം സുരക്ഷിതരായി ഇറക്കി.

സംഭവത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല.

ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.