Web Desk

മലപ്പുറം

June 04, 2020, 9:02 pm

ഐഎഎല്‍ ഓര്‍മ്മ വൃക്ഷം: അഡ്വ. കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ പേരില്‍ ഓര്‍മ്മ തൈ നട്ട് ദിനാചരണത്തിന് തുടക്കം

Janayugom Online

സംസ്ഥാനത്ത് മണ്‍മറഞ്ഞു പോയ പ്രമുഖ ജഡ്ജിമാരുടേയും നിയമജ്ഞരുടേയും പേരില്‍ ഓര്‍മ്മ വൃക്ഷം നട്ടു കൊണ്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐഎഎല്‍) നേതൃത്വത്തില്‍ മലപ്പുറത്ത് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഐഎഎല്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെ പി ജയചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്ന് വൃക്ഷതൈ നട്ടു.

ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. പി സി മൊയ്തീന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി, പൊന്നാനി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ടി വി സെയ്തു, കെ മുഹമ്മദ് ഷാഫി, കെ മോഹന്‍ദാസ്, പി പി ബാലകൃഷ്ണന്‍, പി കെ ഖലിമുദ്ദീന്‍, ദിനേശ് പൂക്കയില്‍, മുഹമ്മദ് റാഫി, സി വി മുഹമ്മദ് ഇസ്മായില്‍, കെ സി അന്‍സാര്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

ENGLISH SUMMARY: plant­ed a tree in the name of advo­cate kola­di govin­dan kutty
You may also like this video