Saturday
14 Dec 2019

പച്ചപ്പിന്‍റെ വേരിറിങ്ങാന്‍; ഉരുള്‍പൊട്ടി, തരിശായ വനമേഖലയില്‍ പുത്തന്‍ തൈകള്‍ നട്ട് നാട്ടുകാര്‍

By: Web Desk | Friday 7 June 2019 3:22 PM IST


ഉരുള്‍പൊട്ടി തരിശായ മണിയന്‍കുന്നിലെ വനമേഖലയിലെ വനവല്‍ക്കരണം തൈനട്ട് വി ആര്‍ പ്രവീജ് ഉദ്ഘാടനംചെയ്യുന്നു

മാനന്തവാടി: പ്രളയകാലത്ത് ഉരുള്‍പൊട്ടി തരിശായ വനമേലഖയില്‍ തൈകള്‍വച്ച് മാനന്തവാടി നഗരസഭയും പിലാക്കാവ് പൊതുജന ഗ്രന്ഥാലയവും. ഉരുള്‍പ്പൊട്ടി കനത്തനാശനഷ്ടമുണ്ടായ പിലാക്കാവ് മണിയന്‍കുന്നിലെ വനമേഖലയിലാണ് പരിസ്ഥിതിദിനത്തില്‍ തൈകള്‍വച്ചത്. ഗ്രന്ഥാലയം പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. നെല്ലി, മഹാഗണി, പൂവരശ്, പുളി തുടങ്ങിയമരങ്ങളാണ് നട്ടത്. വനംവകുപ്പാണ് തൈകള്‍ നല്‍കിയത്. ഉരുള്‍പൊട്ടലില്‍ ഏഴ് ഹെക്ടറോളം വനമാണ് ഇവിടെ തരിശായത്. വരുംദിവസങ്ങളില്‍ നഗരസഭാ ഇവിടെ വനവല്‍ക്കരണം തുടരും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ മരത്തൈകള്‍ നടും.
വനവല്‍ക്കരണം നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനംചെയ്തു. പൊതുജനഗ്രന്ഥാലയം പ്രസിഡന്റ് എം സോമന്‍ അധ്യക്ഷനായി. സഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു, ഫോറസ്റ്റ് ഓഫീസര്‍ കെ സുരേഷ് ബാബു, സരിത സുനില്‍കുമാര്‍, ജിഷാ ബാബു, വി ജെ തോമസ്, പി കെ ഷിജു, ജോസഫ് ജോഷി എന്നിവര്‍ സംസാരിച്ചു.

YOU MAY LIKE THIS VIDEO

Related News