കോവിഡിനെ നേരിട്ട ധാരാവി ലോകത്തിന്റെ ഹൃദയം കവരാനെരുങ്ങുന്നു; രോഗമുക്തി നേടിയവര്‍ പ്ലാസ്മ ദാനത്തിന് സന്നദ്ധരായി

Web Desk

മുംബൈ

Posted on July 26, 2020, 2:36 pm

കോവിഡിനെ നേരിട്ട ധാരാവി ലോകത്തിന്റെ ഹൃദയം കവരാനെരുങ്ങുന്നു. ധാരാവിയിലെ കോവിഡ് രോഗമുക്തി നേടിയ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്ലാസ്മ ദാന പദ്ധതി നടപ്പാക്കും.മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തില്‍ ജൂലെെ 27 ന് പ്ലാസ്മ ദാന്‍ സങ്കല്‍പ് അഭായാന്‍ തുടക്കമാക്കും. കോവിഡിനെ ചെറുത്തതില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച മാതൃകയായി ധാരാവി മാറിയിരുന്നു. ലോകാരോഗ്യ സംഘടനയും ഇതിനെ പ്രശംസിച്ചിരുന്നു.

ധാരാവിയിലെ കാമരാജ് മെമ്മോറിയല്‍ സ്കൂളില്‍ നടത്താനിരിക്കുന്ന പ്ലാസ്മ ദാന ക്യാംപിനായി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

കോവിഡില്‍ നിന്ന് മുക്തി നേടിയ 500 ലധികം ആളുകള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. 50 പേരില്‍ പ്രാഥമിക പരിശോധന നടത്തിയതായും എംപി രാഹുല്‍ ഷെവാലെ പറഞ്ഞു.

Eng­lish summary:plasma dona­tion by peo­ple of dhar­avi

You may also like this video;