കോവിഡ് ചികിത്സാ മാർഗരേഖയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. ഐസിഎംആർ ആണ് മാർഗരേഖ പുതുക്കിയത്. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിവാക്കിയത്. കോവിഡ് ഭേദമായ ആളുകളുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന ‘ആന്റിബോഡി’ രോഗികളിലേക്ക് പകർത്തിനൽകുന്ന രീതിയാണ് ‘പ്ലാസ്മ തെറാപ്പി’.
രോഗം പിടിപെടുമ്പോൾ അതിനോട് പോരാടാൻ ശരീരം തന്നെ സ്വയം നിർമ്മിക്കുന്ന ആന്റിബോഡിയാണ് രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് എടുക്കുന്നത്. ഇത് രോഗിയായ ആളുകൾക്ക് രോഗത്തെ ചെറുക്കാൻ സഹായകമാകുമെന്ന തരത്തിലാണ് ഉപയോഗിച്ച് പോന്നിരുന്നത്.
എന്നാൽ നേരത്തേതന്നെ ലോകാരോഗ്യ സംഘടന ഈ ചികിത്സാരീതിയിൽ ആശങ്ക പ്രകടപിച്ചിരുന്നു. കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ ‘പ്ലാസ്മ തെറാപ്പി’ വ്യാപകമായി അവലംബിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർണായകമായ ഇടപെടൽ നടത്തിയിരുന്നത്. കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ‘പ്ലാസ്മ തെറാപ്പി’ നടക്കുന്നുണ്ട്.
English summary; plasma therapy: clinical management guidelines for covid patients
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.