പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡി. കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു

Web Desk

തിരുവനന്തപുരം

Posted on July 21, 2020, 3:02 pm

പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡി. കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ബാങ്ക് സജ്ജമാക്കും.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. മലപ്പുറത്തെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്.

കൊവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നൽകാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിൽ പെൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒൻപത് പേർ പ്ലാസ്മ ബാങ്കിലേക്ക് രക്തം നൽകാനായി എത്തി.രോ​ഗം സു​ഖ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ര​ക്ത​ത്തി​ലെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് കോ​വി​ഡ് കോ​ൺ​വ​ല​സ​ൻറ് പ്ലാ​സ്മ തെ​റാ​പ്പി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ അ​തി​ജീ​വി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ വൈ​റ​സി​നെ ചെ​റു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ആ​ൻറി​ബോ​ഡി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. രോ​ഗം ഭേ​ദ​മാ​യി​ക്ക​ഴി​ഞ്ഞാ​ലും ഈ ​ആ​ൻറി​ബോ​ഡി​ക​ൾ ശ​രീ​ര​ത്തി​ൽ അ​വ​ശേ​ഷി​ക്കും. ഈ​യൊ​രു മാ​ർ​ഗം പി​ന്തു​ട​ർ​ന്നാ​ണ് കോ​വി​ഡ് കോ​ൺ​വ​ല​സ​ൻറ് പ്ലാ​സ്മ കേ​ര​ള​ത്തി​ലും പ​രീ​ക്ഷി​ച്ച​ത്.

പ​നി, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് രോ​ഗ​മു​ക്ത​രി​ൽ നി​ന്നാ​ണു പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ര​ണ്ടു പ്രാ​വ​ശ്യം കോ​വി​ഡ് നെ​ഗ​റ്റി​വ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം 14 ദി​വ​സം മു​ത​ൽ നാ​ലു മാ​സം വ​രെ പ്ലാ​സ്മ ന​ൽ​കാ​വു​ന്ന​താ​ണ്. ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളെ പ്ലാ​സ്മാ ദാ​നം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഫ്ര​സി​നി​യ​സ് കോം​റ്റെ​ക് മെ​ഷീ​നി​ലൂ​ടെ അ​ഫെ​റെ​സി​സ് ടെ​ക്നോ​ള​ജി മു​ഖേ​ന​യാ​ണ് ആ​വ​ശ്യ​മാ​യ പ്ലാ​സ്മ മാ​ത്രം ര​ക്ത​ത്തി​ൽ​നി​ന്നു വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ര​ക്ത​ദാ​താ​വി​ൽ​നി​ന്ന് കു​റ​ഞ്ഞ അ​ള​വി​ലു​ള്ള ര​ക്തം തു​ട​ർ​ച്ച​യാ​യി മെ​ഷീ​നി​ലൂ​ടെ ക​ട​ത്തി വി​ട്ട് സെ​ൻ​ട്രി​ഫ്യൂ​ഗേ​ഷ​ൻ പ്ര​ക്രി​യ വ​ഴി​യാ​ണു പ്ലാ​സ്മ വേ​ർ​തി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള ര​ക്ത ഘ​ട​ക​മാ​ണ് ഈ ​പ്ര​ക്രി​യ വ​ഴി ല​ഭി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഏ​റെ ര​ക്ത ദാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള പ്ലാ​സ്മ രോ​ഗി​ക്കു സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്മ​ക​ൾ ഒ​രു വ​ർ​ഷം വ​രെ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു.ശ്വാ​സ​ത​ട​സം, ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ൻറെ അ​ള​വ് കു​റ​വ്, നൂ​മോ​ണി​യ തു​ട​ങ്ങി കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ൾ​ക്കും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കു​മാ​ണ് പ്ലാ​സ്മ ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് പ്ലാ​സ്മ ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ എ​ത്തു​ന്ന പ്ലാ​സ്മ കോ​വി​ഡ് വൈ​റ​സി​നെ തു​ര​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്. ആ​വ​ശ്യ​മാ​യ പ്ലാ​സ്മ ശേ​ഖ​രി​ച്ചു​വ​ച്ച് അ​ത്യാ​വ​ശ്യ രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് കൂ​ടി​യാ​ണു പ്ലാ​സ്മ ബാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച് വ​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കീ​ഴി​ലു​ള്ള ട്രാ​ൻ​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ഇ​തി​ലു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. കോ​വി​ഡ് മു​ക്ത​രാ​യ ധാ​രാ​ളം പേ​ർ സ്വ​മേ​ധ​യാ പ്ലാ​സ്മ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി വ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ഇ​നി​യും കൂ​ടു​ത​ൽ​പേ​ർ പ്ലാ​സ്മ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

you may also like this video