June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിച്ചാലോ, വിറ്റാലോ ഇന്നുമുതൽ പിഴ

By Janayugom Webdesk
January 15, 2020

സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങളുടെ നിരോധനത്തെ തുടർന്ന് പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിച്ചാലോ, വിറ്റാലോ ഇന്നുമുതൽ പിഴ നൽകണം. ജനുവരി ഒന്ന് മുതൽ നിരോധനം നിലവിൽ വന്നെങ്കിലും ബോധവൽക്കരണത്തിന്റെ ഭാഗമായി 15 ദിവസം പിഴ ഈടാക്കിയിരുന്നില്ല.

നിരോധനം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കും. കളക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്ട്രേട്ടുമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർക്കും തദ്ദേശ സെക്രട്ടറിമാർക്കും നടപടിയെടുക്കാൻ അധികാരമുണ്ട്. പ്ലാസ്റ്റിക് നിർമ്മാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിടവിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപ. തുടർന്നാൽ 50,000 രൂപ പിഴയീടാക്കും. സ്ഥാപനത്തിന്റെ പ്രവർത്തനാനുമതിയും റദ്ദാക്കും.

കയറ്റുമതിക്കായി നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്ന്‌ നിർമ്മിച്ച വസ്തുക്കൾ എന്നിവയ്‌ക്ക്‌ നിരോധനമില്ല. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ജീവനക്കാർ, സബ് കളക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടങ്ങിയവരെ‍ പരിശോധനയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി പ്ലാസ്റ്റിക് കവറുകളടക്കം പിടിച്ചെടുക്കാനാണ് നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.