Web Desk

വെല്ലിംഗ്ടണ്‍

July 01, 2021, 4:55 pm

40 വര്‍ഷം മൂക്കിനുള്ളില്‍ പ്ലാസ്റ്റിക്ക് നാണയം; സംഭവം പുറത്തറിഞ്ഞത് കോവിഡ് പരിശോധനയില്‍

Janayugom Online

കോവിഡ് പരിശോധനയ്ക്കിടെ യുവതിയുടെ മൂക്കില്‍ നിന്ന് കണ്ടെത്തിയത് 40വര്‍ഷം പഴക്കമുള്ള പ്ലാസ്റ്റിക്ക് നാണയം. കളിക്കുന്നതിനിടെയാണ് യുവതിയുടെ മൂക്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാണയം പോയത്. എന്നാല്‍ യുവതിക്ക് അത് ഓര്‍മയില്ലായിരുന്നു. അടുത്തിടെ നടത്തിയ കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് മൂക്കില്‍ കലശലായ വേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിലാണ് മൂക്കിനുള്ളിലെ നാണയമാണെന്ന് കണ്ടെത്തിയത്. ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മേരി മക്കാര്‍ത്തിയുടെ വലത് മൂക്കിലാണ് നാണയം വര്‍ഷങ്ങളായി ഉണ്ടായിരുന്നത്. കുട്ടിക്കാലത്ത് ടിംഡ്‌ലി വിംഗ്‌സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയതാണ്. കഴിഞ്ഞവര്‍ഷം കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്ന് സ്രവം എടുത്തപ്പോഴാണ് വേദന കൂടിയത്.

സൈനസ് പ്രശ്‌നം നേരിടുകയും ഡോക്ടര്‍മാരെ മാറി മാറി കാണുകയും ചെയ്തു. എന്നാല്‍ നിരവദി ഡോക്ടര്ഡമാരെ കണ്ടിട്ടും പ്രയോജനം ഉണ്ടായില്ല. അവസാനം ഒരു ഡോക്ടര്‍ മൂക്കില്‍ എന്തെങ്കിലും ഇട്ടിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. തുടര്‍ന്ന് സിടി സ്‌കാനില്‍ പ്ലാസ്റ്റിക് നാണയം കണ്ടെത്തി. പിന്നീട് അതിവിദഗ്ധമായി ഡോക്ടര്‍മാര്‍ നാണയം മൂക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവം എന്തായാലും കോവിഡ് പരിശോധനക്കാലത്താണ് അറിയുന്നത് എന്നതാണ് മറ്റൊരു കൗതുകം.

ENGLISH SUMMARY:Plastic coin kept in nose for 40 years came out dur­ing Covid test
YOU MAY ALSO LIKE THIS VIDEO