ചേട്ടാ ജ്യൂസിൽ സ്ട്രോ ഇടാൻ മറക്കരുതേ എന്ന് പറയുന്നവർ അറിയൂ.. നിങ്ങൾ രോഗിയായി മാറുകയാണ്

Web Desk
Posted on May 17, 2019, 10:58 am

പുറത്തു പോയാൽ ഒരു ജ്യൂസ്അല്ലെങ്കിൽ ഒരു നാരങ്ങാ വെള്ളമെങ്കിലും കുടിക്കാത്ത ആളുകൾ കുറവാണ്. ചേട്ടാ ഒരു ഗ്ലാസ് ജ്യൂസ് എന്ന് പറയുന്നതോടൊപ്പം നാം പറയുന്ന ഒരു വാചകം കൂടി ഉണ്ട്, ചേട്ടാ സ്ട്രോ ഇടാൻ മറക്കരുതെന്ന്, എന്നാൽ അറിയുക കടക്കാരൻ മറന്നിട്ടും നാം ചോദിച്ചു വാങ്ങുന്ന ആ സ്ട്രോയിലൂടെ ഒരു രോഗിയായി മാറുകയാണ് നാം എന്ന് എത്ര പേർക്ക് അറിയാം. പ്ലാസ്റ്റിക്‌ പോളിപ്രൊപ്പെയ്‌ലൻ എന്നയിനം പ്ലാസ്റ്റിക് കൊണ്ടാണ് സ്ട്രോ ഉണ്ടാക്കിയിരിക്കുന്നത്. ഇത് നമ്മളെ പ്ലാസ്റ്റിക് സമ്പര്‍ക്കത്തില്‍ നേരിട്ട് കൊണ്ടെത്തിക്കുയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് സ്ട്രോ കൊണ്ട് ശീതളപാനീയങ്ങള്‍ കുടിച്ചാല്‍ പല്ലില്‍ കേടുകള്‍ ഉണ്ടാകില്ലെന്ന് ചിന്തിച്ചവർക്ക് തെറ്റി കാരണം പല്ലിൽ കേടുകൾ ഉണ്ടാകാൻ ഇത് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്തെന്നാൽ സ്ട്രോയിലൂടെ വലിച്ചു കുടിച്ചാല്‍ പാനീയങ്ങളിലെ ഷുഗര്‍ വേഗത്തില്‍ പല്ലിലേക്ക് കടക്കുകയും വേഗത്തില്‍ ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും എന്നതാണ് വാസ്തവം.

സ്ട്രോ കൊണ്ട് വലിച്ചു കുടിക്കുമ്പോള്‍ പാനീയത്തിനൊപ്പം ധാരാളം എയര്‍ കൂടിയാണ് ഉള്ളിലെത്തുക. Aeropha­gia എന്നാണ് ഇതിന് പറയുക. ഇത് വയറ്റില്‍ ദഹനപ്രശ്നങ്ങളും ഗ്യാസ് സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കും. മാത്രമല്ല സ്ഥിരമായി സ്ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് വായ്ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ ചുളിവുകള്‍ വേഗം വരാനുള്ള സാധ്യതയും കൂട്ടും. സ്ട്രോ സ്ഥിരമായി ഉപയോഗിച്ചാല്‍ പല്ലില്‍ കറപിടിക്കാനുള്ള  സാധ്യതയും ഏറെയാണ്.