പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് ജനുവരി മുതല്‍  നിരോധനം വരുന്നു

Web Desk
Posted on December 06, 2018, 10:43 am

തിരുവനന്തപുരം : പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് 2019  പുതുവര്‍ഷം മുതല്‍  നിരോധനം വരുന്നു. പകരം ചില്ലുകുപ്പികള്‍ എത്തും. ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധനം.

2019 ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവക്കും നിയന്ത്രണം ബാധകമാകും. പരിസ്ഥിതിക്ക് മാരക പ്രഹരമേല്പിക്കുന്ന കുപ്പിവെള്ള ബോട്ടിലുകൾ ജലസ്രോതസ്സുകൾക്കും  മണ്ണിനും ഭീഷണിയാണ്. ഓടകൾ അടച്ചു മുംബൈ  വെള്ളപ്പൊക്കത്തിന് കാരണമായതും ബോട്ടിലുകൾ അടക്കമുള്ള പ്ലാസ്റ്റിക്  ആണ്. ഒരു ബോട്ടിലെ ദ്രവിച്ച 450 വർഷം  വേണ്ടിവരുമെന്നാണ് കണക്ക്‌.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. കുപ്പിവെള്ളത്തിനായി ആര്‍ ഒ പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്‌റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.