20 April 2024, Saturday

മെയ്ഡ് ഇന്‍ ഇന്ത്യാ സ്മാര്‍ട്ട് വാച്ചുകളുമായി പ്ലേ

Janayugom Webdesk
കൊച്ചി
November 25, 2021 5:30 pm

പ്ലേ സ്മാര്‍ട്ട് വാച്ചുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. പ്ലേ ഫിറ്റ് സ്ലിമ്മും പ്ലേ ഫിറ്റ് സ്‌ട്രെങ്ങ്തും. വില 3999 രൂപ മുതല്‍ 4999 രൂപ വരെ മെയ്ഡ് ഇന്‍-ഇന്ത്യയിലൂടെ, ലോകോത്തര ഉല്പന്നങ്ങള്‍ ഇന്ത്യയന്‍ വിപണിയില്‍ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
രണ്ട് സ്മാര്‍ട്ട് വാച്ചുകളും 21-ാം നൂറ്റാണ്ടിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. ഫുള്‍ ടച്ച് ഡിസ്‌പ്ലേ, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം, ഒന്നിലധികം സ്‌പോര്‍ട്‌സു മോഡുകള്‍, ഹൃദയ മിഡിപ്പ്- ഫിറ്റ്‌നസ് ട്രാക്കര്‍, സ്ലിപ്പ്, എസ്പിഒ 2 മോണ്ടിറ്റര്‍, ബ്ലൂടൂത്ത് നോട്ടിഫിക്കേഷന്‍ കണ്‍ട്രോളര്‍ തുടങ്ങി എല്ലാം ഈ സ്മാര്‍ട്ടു വാച്ചുകളില്‍ ഉണ്ട്.

വെയറബിള്‍ ഉല്പന്നങ്ങളുടെ വ്യവസായം ഇന്ത്യയില്‍ ഇന്നും ശൈശവദശയില്‍ തന്നെയാണെന്ന്, പ്ലേയുടെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ഹാമിഷ് പട്ടേല്‍ പറഞ്ഞു. എങ്കിലും 100 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ച പ്ലേ ഫിറ്റ് ശ്രേണിക്ക് മികച്ച പ്രതികരണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പട്ടേല്‍ പറഞ്ഞു. ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍. വൃത്താകൃതിയിലുള്ള അലൂമിനിയം ഡയലിലാണ് പ്ലേ ഫിറ്റ് സ്ലിം വരുന്നത്. പേര് സൂക്ഷിപ്പിക്കുന്നതുപോലെ കൈയില്‍ ഒരു ഗ്ലൗസ് പോലെ ചേര്‍ന്നിരിക്കും. കറുപ്പ്, നീല നിറങ്ങളിലുള്ള സ്ട്രാപ്പ്, വാച്ചിന് കൂടുതല്‍ ഭംഗി നല്കുന്നു.

പ്ലേ ഫിറ്റ് സ്‌ട്രെങ്ങ്തിന്റെ വൃത്താകൃതിയിലുള്ള ഡയല്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോളികാര്‍ബണേറ്റ്, അക്രിലോണി ട്രൈല്‍ ബ്യൂട്ടാഡീന്‍ സ്‌റ്റൈറ്റൈന്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടു വാച്ചുകളിലും 1.28 ന്റെ ഫുള്‍ ടച്ച് ഡിസ്‌പ്ലേ ആണുള്ളത്. 240 x 240 റസലൂഷനുള്ള ഇന്‍-പ്ലെയ്ന്‍ സ്വിച്ചിംഗ് ആണ് മറ്റൊരു പ്രത്യേകത. പ്ലേ ഫിറ്റ് സ്ലിമ്മിന്റെ ബാറ്ററി ഏഴുദിവസത്തെ പ്രവര്‍ത്തന ശേഷിയും 15 ദിവസത്തെ സ്റ്റാന്‍ഡ് ബൈയും പ്രദാനം ചെയ്യുന്നു.

സ്മാര്‍ട്ട് ഫോണുകള്‍ നിരന്തരം പരിശോധിക്കാതെ തന്നെ, കോളുകള്‍, സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ വാച്ചില്‍ ലഭ്യമാണ്. കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും സംവിധാനം ഉണ്ട്. ഫോണ്‍ വച്ചു മറന്നു പോയാല്‍ അതു കണ്ടെത്താനുള്ള സംവിധാനവും സ്മാര്‍ട്ട് വാച്ചുകളിലുണ്ട്. മെയ്ഡ് ഇന്‍ ഇന്ത്യ ഉല്പന്നങ്ങളാണ് പ്ലേ നിര്‍മിക്കുന്നത്. മൈക്രോ മാക്‌സിന്റെ സഹസ്ഥാപനമായ വികാസ് ജെയിന്‍, സന്ദീപ് ബംഗയ്ക്കൊപ്പം 2019‑ല്‍ രൂപം കൊടുത്തതാണ് പ്ലേ. പ്ലേയുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഇന്ത്യയിലും യുഎഇയിലും മാത്രമാണ് ലഭ്യമാകുന്നത്.

ENGLISH SUMMARY:Play with Made in India smart watches
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.