ദിലീപിനെതിരായ ഹര്‍ജി തള്ളി

Web Desk
Posted on January 04, 2018, 12:30 pm

നടൻ ദിലീപിന് ജയിലിൽ അനർഹമായി സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപിച്ചു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം
പരിഗണിച്ചാണ് പൊതുതാൽപര്യ ഹർജി കോടതി തള്ളിയത് .

ദിലീപിന് ജയിലിൽ അമിത സൗകര്യങ്ങളും സന്ദർശകരേയും അനുവദിച്ചതിൽ ജയിൽ ചട്ടങ്ങൾ ലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാൽപര്യ ഹർജി