29 March 2024, Friday

Related news

March 28, 2024
March 19, 2024
March 18, 2024
March 15, 2024
March 12, 2024
February 23, 2024
February 22, 2024
February 14, 2024
February 3, 2024
February 2, 2024

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; കോഫെപോസ നിയമം ചുമത്തിയതിനെതിരെയുള്ള പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 23, 2021 6:24 pm

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമം ചുമത്തിയതിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എ.എം. ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിനെ ശരിവച്ചാണ് കോടതി നടപടി. 

കോഫെപോസ ചുമത്തിയ അഡ്വൈസറി ബോർഡിന്റെ നടപടി റദ്ദാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ നേരത്തെ കോഫെപോസ ചുമത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് ഇരുവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. നിരന്തരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവ‍ർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫെപോസ. കോഫെപോസ പ്രകാരം കേസെടുത്താൽ പ്രതികളെ കരുതൽ തടങ്കല്ലിലേക്ക് മാറ്റാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ട്.

കോഫെപോസ നിയമപ്രകാരം സ്വർണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിൻ്റെ പ്രത്യേകത. കോഫെപോസ ബോ‍ർ‍ഡാണ് ഇതിന് അനുമതി നൽകേണ്ടത്.

Eng­lish Sum­ma­ry : plea by accused in trivan­drum gold smug­gling to remove kofe­posa charge dis­posed by high court

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.