March 23, 2023 Thursday

Related news

March 23, 2023
March 23, 2023
March 19, 2023
March 17, 2023
March 14, 2023
March 11, 2023
March 7, 2023
February 26, 2023
February 25, 2023
February 23, 2023

വിദ്വേഷ പ്രസംഗം; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

Janayugom Webdesk
ന്യൂഡൽഹി
February 28, 2020 1:01 pm

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇവർക്ക് പുറമെ, ആം ആദ്മി പാർട്ടി നേതാകൾ, എഐഎംഐഎം നേതാക്കൾ ചലച്ചിത്ര തരാം സ്വര ഭാസ്കർ, കോളമിസ്റ്റ് ഹർഷ് മന്ദർ തുടങ്ങിയവർക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയതിൽ ഹർജി നൽകിയിട്ടുണ്ട്.

ലോയേഴ്സ് വോയിസ്, ഹിന്ദുസേന, എന്നീ സംഘടനകളാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇവരുടെ ഹർജിയിൽ മേൽ ഹൈക്കോടതി ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. ഏപ്രിൽ 13 നാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. അന്ന് തന്നെയായിരിക്കും ഇവരുടെയും ഹർജികളും പരിഗണിക്കുന്നത്.

ENGLISH SUMMARY: Plea file against Gand­hi fam­i­ly and film actors

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.