Sunday
21 Apr 2019

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണം; ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും

By: Web Desk | Monday 15 April 2019 7:27 PM IST


ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്.

പള്ളികളിലെ പ്രാര്‍ത്ഥനയില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Related News