November 29, 2022 Tuesday

Related news

August 7, 2022
July 22, 2022
July 11, 2022
May 19, 2022
April 12, 2021
December 16, 2020
October 27, 2020
October 17, 2020
October 15, 2020
October 5, 2020

ഖുറാനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി തള്ളി; പരാതിക്കാരന് പിഴ ശിക്ഷ

Janayugom Webdesk
ന്യൂഡൽഹി
April 12, 2021 6:16 pm

ഖുറാനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ റോഹിന്റൺ എഫ് നരിമാൻ, ബി ആർ ഗവായ്, ഋഷിഗേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ സെയ്ദ് വസീം റിസ്വിയാണ് ഖുറാനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഹർജി തള്ളിയകോടതി ഹർജി ബാലിശമാണെന്ന് വിമർശിക്കുകയും, 50, 000 രൂപ പിഴ ചുമത്തുകയും ചെയ്തു. വാദങ്ങളിൽ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്നും വാദം കേൾക്കാൻ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണനക്കെടുത്തപ്പോൾ തന്നെ നരിമാൻ റിസ്വിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. അഭിഭാഷകൻ ഹർജിയുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിച്ചതോടെ കുറച്ച് സമയം വാദം കേട്ട ശേഷം കോടതി ഹർജി തള്ളുകയായിരുന്നു.

തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാൽ ചേർക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്റെ പാതയിലേക്ക് കൊണ്ടു വരുന്ന തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണെന്നുമാണ് ഹർജിയിൽ റിസ്വി ആരോപിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ തിരുകിച്ചേർക്കപ്പെട്ടതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.