October 1, 2022 Saturday

Related news

August 19, 2022
July 22, 2022
July 13, 2022
July 8, 2022
July 2, 2022
June 17, 2022
May 25, 2022
April 27, 2022
January 14, 2022
June 16, 2021

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി വേണമെന്ന് ഹര്‍ജി

Janayugom Webdesk
ചെന്നൈ
May 10, 2020 4:26 pm

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. കടകള്‍ക്കും വ്യവസായശാലകള്‍ക്കും ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാനും അനുമതി നല്‍കണമെന്നാണ് ആവശ്യം. ചെന്നൈ സ്വദേശി ആര്‍കെ ജലീലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് പ്രവേശനമില്ല. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് കോയമ്പോട് ചന്ത അടച്ചിരുന്നു. തമിഴ്നാട്ടില്‍ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Eng­lish Sum­ma­ry: plea sub­mit­ted to open shrine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.