Web Desk

June 03, 2020, 5:14 pm

രാജ്യത്തിന്റെ പേര് മാറ്റലില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

Janayugom Online

‘ഇന്ത്യ’ എന്ന പേര് മാറ്റി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നകണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി സ്വദേശിയുടെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു പെരുമാറ്റത്തിന് ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

രാജ്യത്തെ നഗരങ്ങള്‍ പലതും പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്ന പേരും മാറ്റണമെന്നും ‘ഇന്ത്യ’ എന്ന പേര് കൊളോണിയല്‍ കാലഘട്ടത്തിലെ ’ ഹാങ്ങ് ഓവര്‍’ ഉള്ളതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ‘ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കില്ല. ഭരണഘടനയില്‍ ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നുണ്ട് ’ ആര്‍ട്ടിക്കിള്‍ ഒന്ന് പരാമര്‍ശിച്ചുകെണ്ട് ബോബ്‌ഡെ അറിയിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Eng­lish sum­ma­ry: plea to change’ india’ as ‘bharth’.

You may also like this video: