June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പൗരത്വ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലേക്ക്

By Janayugom Webdesk
January 22, 2020

പൗരത്വ നിയമത്തിനോ എൻപിആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ വാക്കാൽ പരാമർശം. രണ്ടാഴ്ചയ്ക്കകം ഹർജികളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, എൺപതിലധികം ഹർജികളുണ്ടെന്നും, അതിനെല്ലാം മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചാഴ്ചത്തെ സമയമാണ് നൽകിയിരിക്കുന്നത്. അഞ്ചാഴ്ചയ്ക്ക് ശേഷം കേന്ദ്രസർക്കാർ മറുപടി നൽകട്ടെ. അതിന് ശേഷം, ഹർജികൾ പരിഗണിക്കുമ്പോൾ ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണോ എന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ്. ഹർജികൾ വിപുലമായ ബഞ്ചിലേക്ക് വിടുമെന്ന സൂചന നൽകുന്നതായി ഇത്.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ രണ്ടായി പരിഗണിക്കും. അസം,ത്രിപുര സംസ്ഥാങ്ങളിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും.രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങൾ ഈ സംസ്ഥാങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ്. രാജ്യത്തെ മറ്റിടങ്ങളിലെ ഹർജികൾ വേറെയായും പരിഗണിക്കും

142 ഹർജികളാണ് പൗരത്വ നിയമഭേദഗതിയെ എതിർത്ത് സുപ്രീംകോടതിയിലെത്തിയത് . മറ്റൊന്ന് കേരളത്തിന്റെ സ്യൂട്ട് ഹർജിയാണ്. വേറൊന്ന്, പല ഹൈക്കോടതികളിലായി പൗരത്വ നിയമഭേദഗതിയെ എതിർത്ത് നൽകപ്പെട്ട ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്‍റെ ഹർജിയും.

Eng­lish sum­ma­ry: Pleas against CAA in Supreme court

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.