Monday
23 Sep 2019

‘എന്റെ അച്ഛനെ രക്ഷിക്കണം’; പ്രധാനമന്ത്രിയോട് അഭ്യര്‍ഥന നടത്തി നാലാം ക്ലാസുകാരി

By: Web Desk | Tuesday 23 July 2019 8:12 PM IST


കാസര്‍കോഡ്: ഇന്‍ഡോനേഷ്യന്‍ നാവികസേനയുടെ പിടിയിലായ തന്റെ അച്ഛനെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥന നടത്തി കാസര്‍കോട്ടെ പെണ്‍കുട്ടി. എം ടി എസ് ജി പെഗസസ് എന്ന് പേരുള്ള കപ്പലില്‍ കുടുങ്ങിയ തന്റെ അച്ഛന്‍ മൂസ കുഞ്ഞിയെ രക്ഷിക്കണമെന്നാണ് ഐഷ സാഹ എന്ന നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്. മൂസ കുഞ്ഞി തന്നെയാണ് തന്റെ മകള്‍ ഇക്കാര്യം പറയുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കപ്പലിന്റെ പേരുള്‍പ്പെടെ പറഞ്ഞ് ഇംഗ്ലീഷിലാണ് ഐഷ തന്റെ അച്ഛന് വേണ്ടി മോഡിയോട് യാചിക്കുന്നത്. എന്റെ അച്ഛനെ എനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തെ എങ്ങനെയും തിരികെ എത്തിക്കണമെന്നും ഐഷ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. തന്നെ തന്റെ മകളുടെ അടുത്തെത്താന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മൂസ കുഞ്ഞി ഈ വീഡിയോ ട്വിറ്ററിലിട്ടത്.

You May Also Like This:

Related News