Web Desk

തിരുവനന്തപുരം

June 05, 2020, 5:39 pm

ഈ പരിസ്ഥിതി ദിനത്തില്‍ ഭൂമിയെ മനസിലാക്കാന്‍ പ്രതിജ്ഞയെടുക്കാം: ഷാജി.എന്‍.കരുണ്‍

Janayugom Online

ഈ പരിസ്ഥിതിദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭൂമിയെ മനസിലാക്കാന്‍ പ്രതിജ്ഞയെടുക്കാമെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ഷാജി.എന്‍.കരുണ്‍. സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷമയെപ്പറ്റിയുള്ള ഏറ്റവും വലിയധാരണ നമുക്ക് നല്‍കിയിട്ടുള്ളത് ഭൂമിയാണ്. എന്നാല്‍ അത് തെറ്റിദ്ധരിച്ചുവച്ചിരിക്കുന്ന ഒരു സമൂഹമാണിന്നുള്ളത്.

അവര്‍ മനുഷ്യ ധര്‍മ്മത്തില്‍പ്പെടുന്നില്ലെന്നും അദ്ദേഹം. ഇന്ന് നമ്മള്‍ ക്ഷമ എന്ന വാക്ക് തിരിച്ചറിയാന്‍ പറ്റാത്തതിന്റെ ഭവിഷ്യത്തുകളാണ് അനുഭവിക്കുന്നത്. ഈ വിവേകം ഏറ്റവും വേഗം മനസിലാക്കി ഭൂമിയെ അറിയുവാനാണ് നമുക്ക് പ്രതിജ്ഞയെടുക്കേണ്ടതെന്നും അദ്ദേഹം. ഒരു മരം ഭാവി കേരളത്തിന് എന്ന സന്ദേശം നല്‍കിയാണ് യുവജനക്ഷേമബോര്‍ഡ് ഇക്കുറി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നത്. കുടപ്പനക്കുന്നിലെ ബോര്‍ഡിന്റെ ആസ്ഥാനമന്ദിരത്തില്‍ വൃക്ഷത്തൈ നട്ട് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ബിജു പങ്കെടുത്തു.

ഇന്ന് കേരളം നേരിടുന്ന പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രതിസന്ധികളെ മറികടക്കുന്നിതിന് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ് പ്രധാന വഴിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് യുവജനക്ഷേമബോര്‍ഡ് ഫലവൃക്ഷത്തൈകള്‍ നട്ടുകെണ്ട് ഭാവികേരളത്തിന് കൈത്താങ്ങാകുന്നത്. സര്‍ക്കാരും ഹരിതകേരള മിഷനും അടക്കം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനക്ഷേമബോര്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം. എല്ലാ ജില്ലകളിലും ജില്ലാ യുവജനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍മാരും വോളന്റിയേഴ്സും ക്ലബ് അംഗങ്ങളും വൃക്ഷത്തൈ നട്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.

ENGLISH SUMMARY:pledge to under­stand the earth on this envi­ron­ment day
You may also like this video