പുതുവത്സരത്തിൽ വീണ്ടും തിരിച്ചടി: പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

Web Desk
Posted on January 01, 2020, 3:04 pm

ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പാചക വാതക സിലിണ്ടറിന്റെ വിലയും കുത്തനെ ഉയര്‍ത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചു. അതോടൊപ്പം വിമാന ഇന്ധനത്തിന്റെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്.ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19 രൂപ 50 പൈസ ഉയർത്തിയതോടെ 685 രൂപയായിരുന്ന സിലിണ്ടറിന് 704 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയാണ് വർദ്ധിപ്പിച്ചത്. 1213 രൂപയുള്ള സിലിണ്ടറിന് ഇനി മുതൽ 1241 രൂപയാകും നൽകേണ്ടിവരിക.

വിമാനത്തിന്റെ ഇന്ധനത്തിന് 2.6 ശതമാനമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലവർദ്ധിച്ചതിനാലാണ് രാജ്യത്തും വിലവർദ്ധനവിന് കാരണമെന്നാണ് വിശദീകരണം.പുതുവർഷത്തോടെ റെയിൽവേ നിരക്ക് കൂട്ടുന്നതായി കേന്ദ്രം അറിയിപ്പു നൽകിയിരുന്നു.നോണ്‍ എസി കിലോ മീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കിലോ മീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവാണ് ഒക്ടോബറിൽ ഉണ്ടായത്. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

you may also like this video

Eng­lish summary:plg price hike