മനക്കരുത്തില്‍ എബിന്‍ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം

Web Desk

നെടുങ്കണ്ടം

Posted on July 15, 2020, 9:08 pm

മനകരുത്തിന്റെ ബലത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കി എബിന്‍ സാബു. അസ്ഥിപൊടിയുന്ന രോഗ ബാധിതനായ എബിന്റെ ഇടുപ്പെല്ലിന് ശസ്ത്രിക്രിയ നടത്തിയിരിക്കുകയാണ്. ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം പിടിപെടുന്നതും ചികിത്സ തേടുന്നതും.

പ്ലസ് ടു പഠന കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ശരീരം അമിതമായി ഭാരം വെച്ചിരിക്കുന്നതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശി്ച്ചിരിക്കുന്നത്. നിവര്‍ന്നിരിക്കാന്‍ പോലും കഴിയാതെ സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷകള്‍ എഴുതിയത്.  സാമ്പത്തിക പ്രതിസന്ധികള്‍ക്കും വേദനകള്‍ക്കും ഇടയിലും മനകരുത്തിലൂടെ എബിന്‍ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം

Eng­lish sum­ma­ry: Ebin exam­’s result