19 April 2024, Friday

Related news

December 17, 2023
September 8, 2023
August 23, 2023
August 18, 2023
June 5, 2023
September 15, 2022
August 5, 2022
August 3, 2022
July 31, 2022
July 31, 2022

പ്ലസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
June 19, 2022 12:34 pm

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും.

മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത് തുടർപഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാകും.

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറ‍ഞ്ഞു. ഹയർ സെക്കണ്ടറിയിൽ നിലവിൽ 3,61,000 സീറ്റുകളുണ്ട്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്നിക് (9,000). എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനമായിരുന്നു വിജയം. 44,363 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്. ആകെ 4,23,303 കുട്ടികൾ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

Eng­lish summary;Plus One admis­sion; Edu­ca­tion Min­is­ter says no worries

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.