24 April 2024, Wednesday

Related news

September 11, 2023
July 6, 2023
July 5, 2023
June 19, 2023
June 13, 2023
June 2, 2023
May 30, 2023
May 26, 2023
May 24, 2023
May 21, 2023

പ്ലസ്‌ വൺ അപേക്ഷ ഇന്ന്‌ മുതൽ

Janayugom Webdesk
July 11, 2022 9:08 am

സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലുള്ള അപേക്ഷാ സമർപ്പണം ഇന്ന് ആരംഭിക്കും.

എസ്‌എസ്‌എൽസി (കേരള സിലബസ്), സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച് എസ്എൽസി തുടങ്ങിയ സ്കീമുകളിൽ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്‌എൽസിക്ക് തുല്യമായ പരീക്ഷ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.

ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റു സ്കീമുകളിൽ പരീക്ഷ എഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. അപേക്ഷകർക്ക് 2022 ജൂൺ ഒന്നിന് 15 വയസ്‌ പൂർത്തിയായിരിക്കണം. 20 കവിയാൻ പാടില്ല.

കേരളത്തിൽനിന്ന്‌ എസ്‌എസ്എൽസി വിജയിക്കുന്നവർക്ക്‌ കുറഞ്ഞ പ്രായപരിധിയില്ല. അന്ധരോ, ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരോ ആയവർക്ക് 25 വയസ്‌ വരെ അപേക്ഷിക്കാം. അപേക്ഷാ രജിസ്ട്രേഷൻ ഫീസ് (25 രൂപ)പ്രവേശന സമയം സ്‌കൂളിൽ നൽകിയാൽ മതി. www.admission.dge.kerala.gov.in

Eng­lish summary;Plus One appli­ca­tion from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.