പ്ലസ് വൺ അപേക്ഷ 29 മുതൽ

Web Desk

തിരുവനന്തപുരം

Posted on July 27, 2020, 10:14 pm

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 29ന് വൈകിട്ട് അഞ്ചുമണി മുതൽ സ്വീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷ https: //www. hscap. ker­ala. gov. in/ എന്ന വെബ്സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷയ്ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതിയാകും. മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടി വരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ. പ്രവേശന മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.

You may like this video also