24 April 2024, Wednesday

Related news

April 22, 2022
March 9, 2022
November 12, 2021
October 6, 2021
September 18, 2021
September 17, 2021
September 17, 2021
September 13, 2021
August 18, 2021

പ്ലസ് വണ്‍ പരീക്ഷ തീയതിയില്‍ തീരുമാനമായ്; ഈ മാസം 24 ന് ആരംഭിക്കും

Janayugom Webdesk
September 18, 2021 4:23 pm

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി .ഈ മാസം 24 മുതല്‍ പരീക്ഷ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.സെപ്റ്റംബര്‍ 24 ന് ആരംഭിക്കുന്ന പരീക്ഷ ഒക്ടോബര്‍ പതിനെട്ടിന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ നടക്കുക.ഓരോ പരീക്ഷകള്‍ക്ക് ഇടയിലും ഒന്ന് മുതല്‍ അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
eng­lish sum­ma­ry; Plus One exam date has been decided
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.