29 March 2024, Friday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

മഴ: പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതും വൈകും

Janayugom Webdesk
തിരുവനന്തപുരം
October 17, 2021 12:32 pm

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. ഈ മാസം 18 ന് നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെകൻഡറി പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് വ്യക്തമാക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ഒക്ടോബർ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതുസംബന്ധിച്ച് സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബർ 18ന് കോളജുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബർ 20ലേയ്ക്ക് നീട്ടി. മഴ 19 വരെ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

 

Eng­lish Sum­ma­ry: Plus one Exam postponed

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.