24 April 2024, Wednesday

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്നുമുതൽ ; പൊതുപരീക്ഷ ആറിന്‌

Janayugom Webdesk
തിരുവനന്തപുരം
August 31, 2021 8:43 am

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പർ ഒമ്പതിന്‌ പോർട്ടൽ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകൾ വിദ്യാർഥികൾക്ക്‌ നൽകിയിട്ടുണ്ട്‌. വീട്ടിലിരുന്നാണ്‌ പരീക്ഷ എഴുതേണ്ടത്‌. പരീക്ഷ കഴിഞ്ഞ്‌ സംശയനിവാരണത്തിന്‌ അധ്യാപകരെ ബന്ധപ്പെടാം.

സ്കൂൾ അധികൃതർ അറിയിക്കുന്നതനുസരിച്ച്‌ ഉത്തരക്കടലാസ്‌ എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്‌ക്ക്‌ പകൽ ഒന്നിന്‌ ചോദ്യം പോർട്ടലിൽ ലഭ്യമാകും. മോഡൽ പരീക്ഷ സെപ്‌തംബർ നാലിന്‌ അവസാനിക്കും. പൊതുപരീക്ഷ ആറിന്‌ ആരംഭിക്കും. രണ്ടുമുതൽ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകൾ ശുചീകരിക്കും.

Eng­lish sum­ma­ry; Plus One mod­el exam from today; Gen­er­al Exam­i­na­tion Six

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.