പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on July 28, 2020, 9:17 am

പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി.

പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 നുമാണ്. ട്രയല്‍ അലോട്ട്മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24 നും. മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണ്.

ENGLISH SUMMARY: PLUS ONE  ONLINE APLICATION FROM TOMORROW ONWARDS

YOU MAY ALSO LIKE THIS VIDEO