പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് അരയിക്കടവിലെ രാജന്റെ മകൻ ഋതിൻ രാജാണ് മരിച്ചത്. രണ്ട് കൂട്ടുകാരോടൊപ്പമാണ് ഋതിൻ കുളിക്കാനിറങ്ങിയത്. എന്നാല്‍ ഒഴുക്കില്‍പെട്ട് ഋതിൻ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി എങ്കിലും അര മണിക്കൂറിന് ശേഷമാണ് ഋതിനെ കണ്ടെത്തിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
English Summary: Plus One student drown death.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.