പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പതിനാറ് പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മലപ്പുറത്തെ കാടമ്പുഴയിലാണ് സംഭവം. രണ്ട് പൊലീസ് സ്റ്റേഷനിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടാമ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.
English Summary: Plus one student gang raped in Malappuram.
you may also like this video;