വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; പ്ലസ് വൺ വിദ്യാർഥി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു

Web Desk
Posted on November 24, 2019, 10:49 am

ഷാർജ: വൈകിയെത്തിയതിന് വീട്ടിൽ കയറ്റാതിരുന്നതിലുള്ള വിഷമത്തിൽ പ്ലസ് വൺ വിദ്യാർഥി അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. അറബ് വംശജനായ 16കാരനാണ് വിദ്യാർഥി. ഷാർജയിലെ അൽ ഖാസിമിയയിലാണ് സംഭവം.

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഉടനെ പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റതും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം. മൃതദേഹം പോസറ്റ്മോർട്ടത്തിനായി മാറ്റി. തന്റെ പിതാവ് കർക്കശക്കാരനാണെന്ന് മരിച്ച കുട്ടി എപ്പോഴും പരാതിപ്പെടാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാർച്ചിൽ അൽ മജാസിൽ അപ്പാർട്ട്മെന്റിന്റെ 15ാം നിലയിൽ നിന്ന് ചാടി 14കാരൻ ആത്മഹത്യ ചെയ്തിരുന്നു. അരമണിക്കൂർ വീഡിയോ ഗെയിം കളിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ തള്ളിയിട്ടതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.