Monday
18 Feb 2019

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

By: Web Desk | Thursday 5 July 2018 9:08 PM IST

തിരുവനന്തപുരം: ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ  SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ വെബ്‌സൈറ്റില്‍ SUPPLEMENTARY RESULTS
ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ജൂലൈ ആറിന് രാവിലെ 10 മുതല്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഒഴിവുകളും മറ്റ് വിശദാംശങ്ങളും ജൂലൈ 12ന് അഡ്മിഷന്‍’ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.