Web Desk

തിരുവനന്തപുരം

July 28, 2021, 8:29 am

ഹയർ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും

Janayugom Online

2021 മാർച്ചിലെ ഹയർ സെക്കന്‍ഡറി/വൊക്കേഷണൽ ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. PRD Live, സഫലം 2021,ഐഎക്സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും www. ker­alare­sults. nic. in, www. dhsek­er­ala. gov. in, www. prd. ker­ala. gov. in, www. results. kite. ker­ala. gov. in, www. ker­ala. gov. in, https: //result. ker­ala. gov. in, https: //examresults. ker­ala. gov. in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

You may also like this video: