രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ 73.23 ശതമാനമാണ് വിജയം. സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം.
ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. ആറ് സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്. സയന്‍സ് ഗ്രൂപ്പ് വിജയശതമാനം-83.25, ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം-69.16, കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം-74.21.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.