4 November 2024, Monday
KSFE Galaxy Chits Banner 2

Related news

July 17, 2024
April 16, 2024
April 3, 2024
February 21, 2024
February 1, 2024
August 26, 2023
June 7, 2023
November 14, 2022
September 30, 2022
September 1, 2022

പ്ലസ്‌ടു തല മുഖ്യപരീക്ഷകള്‍ 2022 ഫെബ്രുവരിയില്‍

Janayugom Webdesk
 തിരുവനന്തപുരം
November 29, 2021 10:57 pm

പ്ലസ്‌ടുതലം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്‌തികകളുടെ മുഖ്യപരീക്ഷകള്‍ 2022 ഫെബ്രുവരിയില്‍ നടത്തുവാന്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ തീരുമാനിച്ചു. 2021 ഏപ്രില്‍ 10, 18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയാണിത്. ടൈംടേബിളും തസ്‌തിക തിരിച്ചുള്ള വിശദമായ സിലബസും പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാ പട്ടികകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ച്‌ പരീക്ഷാ സമയത്തിലും മാറ്റം വരുത്തുവാന്‍ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്‌. ഫെബ്രുവരി ഒന്നു മുതല്‍ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിട്ടായിരിക്കും. എന്നാല്‍ പ്രാഥമിക പരീക്ഷകള്‍ക്ക്‌ നിലവിലുള്ള 75 മിനിട്ട്‌ തുടരും‌.

eng­lish summary;Plus Two head exams in Feb­ru­ary 2022

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.