23 April 2024, Tuesday

Related news

March 7, 2024
February 10, 2024
January 13, 2024
December 29, 2023
December 7, 2023
November 6, 2023
November 2, 2023
October 8, 2023
October 6, 2023
October 3, 2023

അരിപ്പാറ വെള്ളച്ചാട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

Janayugom Webdesk
കോഴിക്കോട്
March 1, 2022 9:23 pm

കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു സൽസബീൽ (18) ആണ് മരിച്ചത്. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

eng­lish sum­ma­ry; Plus Two stu­dent drowns at Arip­pa­ra Falls

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.