Web Desk

അടിമാലി

March 01, 2020, 8:46 pm

പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീ ഡിപ്പിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Janayugom Online

പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീ ഡിപ്പിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. കുഞ്ചിത്തണ്ണി സ്വദേശിയായ യുവാവാണ് വെള്ളത്തൂവൽ പൊലീസിന്റെ കസ്റ്റഡിയിലായത്. ഒരു വർഷത്തോളമായി പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് കുഞ്ചിത്തണ്ണിയിലെ വീട്ടിലും ആനച്ചാലിലുള്ള ഹോംസ്റ്റേയിലുമെത്തിച്ച് പീ ഡിപ്പിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.

കഴിഞ്ഞ ദിവസം പെൺകുട്ടി ക്ലാസിൽ എത്താതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരം ബന്ധുക്കളേയും പൊലീസിനേയും അറിയിച്ചു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ പ്രതി ഒളിവിൽ പോകുകയും ഞായറാഴ്ച്ച അഭിഭാഷകൻ മുഖേന തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാവുകയും ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കുഞ്ചിത്തണ്ണിയിലെ വീട്ടിലും ഹോംസ്റ്റേയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ നാളെ പോലീസ് വീണ്ടും കോടതിയിൽ ഹാജരാക്കും.

Eng­lish Sum­ma­ry; Plus Two stu­dent raped

YOU MAY ALSO LIKE THIS VIDEO