പ്ലസ്‍വൺ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 3:50 pm

പ്ലസ് വൺ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടാനാണ് തീരുമാനം. അതേസമയം മുന്നോക്കകാരിലെ പിന്നോക്കകാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്നതിൽ തീരുമാനമായില്ല.

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ കോവിഡ് വ്യാപനം കൂടുതൽ ഗുരുതരമാകുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ പ്രതിരോധം കർശനമാക്കും. പൊലീസിന് കോവിഡ് പ്രതിരോധ ചുമതല നൽകിയ സാഹചര്യവും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. കഴിഞ്ഞ യോഗത്തിൽ സാങ്കേതിക പ്രശ്‍നങ്ങൾ ഉയർന്നതിനെ തുടർന്ന് എല്ലാ മന്ത്രിമാർക്കും പുതിയ ലാപ്ടോപ്പുകൾ അനുവദിച്ചിരുന്നു.

Eng­lish sum­ma­ry; deci­sion tak­en to increase plu­sone seats.

You may also like this video;