പ്രധാനമന്ത്രി ഇന്ന് വാരാണസിയില്‍

Web Desk
Posted on July 06, 2019, 9:53 am

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയില്‍ എത്തും. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി വാരാണസിയില്‍ എത്തുന്നത്.

വാരാണസിയില്‍ എത്തുന്ന മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്യും. വരാണാസി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്കും നരേന്ദ്ര മോദി തുടക്കം കുറിക്കും.