പിഎം കെയേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ മോഡി സർക്കാർ നൽകുന്നില്ലെന്ന് റിപ്പോർട്ട്. കൊറോണ പ്രതിസന്ധി മറികടക്കുന്നതിനെന്ന പേരിലാണ് നിലവിലെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പിഎം കെയേഴ്സ് സംവിധാനം ആരംഭിച്ചത്. ആയിരക്കണക്കിന് കോടി രൂപയാണ് പിഎം കെയേഴ്സിൽ എത്തുന്നത്. എന്നാൽ എത്ര തുകയാണ് എത്തിയത് എന്നത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറാകുന്നില്ല. പിഎം കെയേഴ്സ് സംവിധാനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവരാവകാശ പ്രവർത്തകനായ വിക്രാന്ത് തൊഗാഡ് പിഎം കെയേഴ്സ് സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രിയുടെ ഓഫിസിൽ അപേക്ഷ നൽകി.
എന്നാൽ വിവരങ്ങൾ നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആറ് ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകി. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾക്കായി സമർപ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയും മുമ്പ് പ്രധാനമന്ത്രിയുടെ ഓഫിസ് നിരസിച്ചിരുന്നു. ഇതിനുപുറമെ സിഎജിയുടെ പരിധിയിൽ നിന്ന് പിഎം കെയേഴ്സ് ഫണ്ടിന്റെ ഓഡിറ്റിങ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: PM Cares Outside of RTI
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.