Web Desk

കൊച്ചി

February 14, 2021, 12:53 pm

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; നാല് പദ്ധതികൾ നാടിന് സമർപ്പിക്കും

Janayugom Online

കൊച്ചിയിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി 6100 കോടിയുടെ നാല് പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി ധർമേന്ദ്ര പ്രഥാന്‍, കേന്ദ്ര തുറമുഖ, ഷിപ്പിങ് വകുപ്പു മന്ത്രി മൻസുഖ് എൽ മാണ്ടവിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കൊച്ചിൻ റിഫൈനറിയിലെ പ്രൊപ്പലൈൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ കോംപ്ലക്സ്, വെല്ലിങ്ടൺ ഐലന്റിലെ ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റിയുടെ റോ-റോൾ വെസൽസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഇന്റർനാഷണൽ ക്രൂസ് ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡിന്റെ മറൈൻ എഞ്ചിനിയറിങ് ട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ‘വിജ്ഞാൻ സാഗർ’ എന്നിവയാണ് അദ്ദേഹം നാടിന് സമർപ്പിക്കുക. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സൗത്ത് കോൾ ബർത്തിന്റെ കല്ലിടൽ കർമവും അദ്ദേഹം അമ്പലമുകളിലെ ബിപിസിഎൽ റിഫൈനറിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. 

ഉച്ചയ്ക്ക് 2.45നാണ് ചെന്നൈയിൽ നിന്നും നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തുന്നത്. വൈകിട്ട് 3.30 മുതൽ നാലു വരെയാണ് ഉദ്ഘാടന ചടങ്ങുകൾ. തുടർന്ന് 5.55 ഓടെ അദ്ദേഹം തിരികെ ഡൽഹിക്കു പോകും. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസൂഖ് എൽ മാണ്ടവിയ എന്നിവർ സംബന്ധിക്കും. ആറായിരം കോടി രൂപയാണ് കൊച്ചിൻ റിഫൈനറിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിനു മാത്രം കേന്ദ്രം ചെലവിട്ടിരിക്കുന്നതെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. ഇന്റർനാഷണൽ ക്രൂസ് ടെർമിനൽ പൂർത്തിയാകുന്നതോടെ കൂടുതൽ 420 മീറ്റർ വരെ വീതിയുള്ള കപ്പലുകൾക്ക് അടുക്കാവുന്ന രീതിയിലേക്ക് കൊച്ചി തുറമുഖം വികസിക്കുമെന്ന് ഷിപ്പിങ് വകുപ്പു മന്ത്രി മൻസുഖ് എൽ മാണ്ടവിയ വ്യക്തമാക്കി. 

ENGLISH SUMMARY:PM in Kochi today; Four projects will be submitted
You may alsop like this video