Web Desk

ന്യൂഡല്‍ഹി

June 16, 2020, 4:12 pm

സംസാരിക്കാന്‍ അവസരം നല്‍കിയില്ല, പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി

Janayugom Online

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നിശ്ചയിച്ചിരുന്ന ഓണ്‍ ലൈന്‍ കൂടിക്കാഴ്ചയില്‍  തത്ക്കാലം പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.   ഈ മാസം മുപ്പതിന് ശേഷം കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് സൂചന.

കേരളമടക്കം ഇരുപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായ പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. സംസാരിക്കാന്‍ അവസരം നല്‍കാത്തതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് പിണറായി വിജയന്‍ തീരുമാനിച്ചത്.

അതിര്‍ത്തിയില്‍  സംഘര്‍ഷം കനത്ത സാഹചര്യത്തിലാണ് ചര്‍ച്ച.  ചൈന കനത്ത പ്രകോപനമാണ് അതിര്‍ത്തിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

eng­lish sum­ma­ry: PM Meet­ing Chief Min­is­ters To Dis­cuss Coro­n­avirus, Plans After June 30

you may also like this video: