August 19, 2022 Friday

വഞ്ചനാക്കുറ്റം; മോഡിക്കും അമിത് ഷാക്കുമെതിരെ കേസ്

Janayugom Webdesk
റാഞ്ചി
February 4, 2020 9:37 am

ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന കുറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എന്നിവര്‍ക്കെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകൻ എച്ച് കെ സിംഗാ പരാതി നൽകി. മൂവരും ജനത്തെ വഞ്ചിവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനായി മാർച്ച് രണ്ടിലേക്ക് മാറ്റി.

സെക്ഷന്‍ 415, 420 വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കിയപ്പോൾ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ വാഗ്ദാനം 15 ലക്ഷം രൂപയുടെ കാര്യത്തിലും ബാധകമാണെന്ന് പരാതിക്കാരൻ പറയുന്നു. റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ നിയമപ്രകാരം വോട്ട് നേടാനായി വ്യാജവാഗ്ദാനം നല്‍കരുതെന്ന് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

Eng­lish summary:PM Modi, Amit Shah face charges of cheating

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.