Sunday
21 Apr 2019

ആളുകൾ ഇപ്പോൾ അടിച്ചോടിക്കുന്നുവെന്ന് ഒരു കാലത്ത് ആരാധ്യപുരുഷൻ ആയിരുന്ന മോഡിയുടെ ആ ‘തനിരൂപം’, കാരണം ഇതാണത്രെ!

By: Web Desk | Sunday 14 April 2019 12:57 PM IST


MODI APARAN

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുമായി  രൂപ സാദൃശ്യം ഉള്ളതിന്‍റെ പേരില്‍ ഒരു ഘട്ടത്തില്‍ എല്ലായിടത്തുനിന്നും ബഹുമാനം ഏറ്റുവാങ്ങിയ അഭിനന്ദന്‍ പഥകിനെ ഇപ്പോള്‍ ആളുകള്‍ അടിച്ചോടിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്ക് വേണ്ടി വോട്ട് തേടിയിറങ്ങിയ പഥക് എല്ലാവരുടെയും ഇഷ്ട കഥാപാത്രമായിയുന്നു. എവിടെ ചെന്നാലും ഫോട്ടോ എടുക്കാനും ചായയും മറ്റും വാങ്ങിത്തരാനും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടാനും മത്സരിക്കുമായിരുന്ന ആളുകള്‍ നോട്ട് നിരോധനത്തിന് ശേഷം തന്നെ അകറ്റി നിര്‍ത്തുന്നു എന്നാണ് ഈ ‘ ലുക്ക് ലൈക് മോഡി ‘ പരാതിപ്പെടുന്നത് . മാത്രമല്ല ചുല സ്ഥലങ്ങളില്‍ നിന്ന് മര്‍ദ്ദനവും ലഭിച്ചതായി പഥക് പറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ താന്‍ മോ‍‍ിഡിയെ ശത്രുവായി കാണുന്നുവെന്നും പഥക് പറഞ്ഞു.

വാരണാസിയിലും ലക്‌നൗവിലും സ്വതന്ത്രനായി ബിജെപി ക്കെതിരെ താന്‍ മത്സരിക്കുകയാണെന്ന് പഥക് പറഞ്ഞു. രാജ്‌നാഥ് സിങ്ങിനെയും വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് പഥക് പറഞ്ഞു.

കോണ്‍ഗ്രസിനോടും പരിഭവമുണ്ട് . ഒരു മത്സരാര്‍ത്ഥിയായി തന്നെ പരിഗണിക്കേണ്ടതായിരുന്നു . എന്നാല്‍ രാഹുല്‍ ഗാന്ധിയെയും നയങ്ങളെയും താന്‍ ഏറെ ബഹുമാനിക്കുന്നെന്ന് പഥക് വ്യക്തമാക്കി.

Related News