‘ലോകത്തെ ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയാണ് യോഗ’

Web Desk
Posted on June 21, 2018, 8:52 am

ഡെറാഡൂണ്‍: ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“യോഗ സൗഹാർദവും സാഹോദര്യവും വളർത്തും.യോഗയിലൂടെ ഇന്ത്യയുടെ കാൽപ്പാടുകൾ ലോകം പിന്തുടരുന്നു. നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണ് യോഗ ദിനം”. ഡെറാഡൂണിൽ യോഗ ദിനത്തിന്‍റെ ദേശീയ തല ഉദ്ഘാടനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.

ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിൽ അന്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗാഭ്യാസ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി.

യോഗ മതാതീതമായ അഭ്യാസമുറയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും അതിനെ നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.