കൊറോണ വൈറസ് പടർന്നു പിടിച്ച് നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ട ചൈനയിൽ സഹായം ലഭ്യമാക്കാൻ തയ്യാറായി ഇന്ത്യ. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായം ചെയ്ത ചൈനയ്ക്ക് പ്രധാന മന്ത്രി മോദി നന്ദിയറിയിക്കുകയും ചെയ്തു . ചൈനീസ് പ്രധാന മന്ത്രി ഷീ ജിൻപിങ്ങിന് സാഹായ വാഗ്ദാനം ഉറപ്പു നൽകികൊണ്ട് പ്രധാനമന്ത്രി കത്തയയ്ക്കുകയും ചെയ്തു. കൊറോണ ബാധിച്ച് മരിച്ചവർക്ക് പ്രധാന മന്ത്രി അനുശോചനം അറിയിച്ചു. 89 പേർ ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരണമടഞ്ഞപ്പോൾ ആകെ മരണം 811 പേരാണ്.
ഇതിൽ 780 മരണങ്ങളും ഹുബൈ പ്രവിശ്യയിലാണ്. അതേസമയം വുഹാനിൽ നിന്ന് ഡൽഹിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്കും രോഗമില്ലെന്ന് പരിശോധന ഫലം പുറത്തു വന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവർ ഡൽഹിയിലെത്തിയ്ത. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചെങ്കിലും ചൈനയിൽ നിന്ന് നാട്ടിലെത്തിയവർക്ക് 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമായെന്ന് പറയാൻ സാധിക്കൂ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി.
English Summary: PM modi send letter to chines president
You may also like this video