രാജീവിനെതിരെ വീണ്ടും മോഡി; ഇത്തവണ കുടുംബത്തിന്റെ ഉല്ലാസയാത്ര

Web Desk
Posted on May 09, 2019, 10:37 am

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രധാനമന്ത്രി മോഡി. രാജ്യസുരക്ഷക്ക് ഒരു വിലയും കല്‍പ്പിക്കാത്ത കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നാണ് മോഡിയുടെ പുതിയ ആരോപണം.

ഐ.എന്‍.എസ് വിരാട് കപ്പല്‍ രാജീവ് ഗാന്ധിയുടെ കുടുംബം വിനോദ യാത്രക്കുപയോഗിച്ചുവെന്നാണ് പുതിയ ആരോപണം. രാജീവും കുടുംബവും ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരം നടത്തിയത് ഐ.എന്‍.എസ് വിരാട് കപ്പലിലാണെന്നും മോഡി ആരോപിക്കുന്നു.

രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്ബോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്ബര്‍ 1 (അഴിമതി നമ്ബര്‍ 1) ആയിരുന്നു‘വെന്നാണ് മോഡി മുൻപ് ആരോപണം ഉന്നയിച്ചത്. .ബൊഫേഴ്സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.