Web Desk

ന്യൂഡല്‍ഹി

March 01, 2021, 9:05 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്‌സിന്‍ സ്വീകരിച്ചു

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് മോഡി വാക്‌സിന്റെ ആദ്യ സ്വീകരിച്ചത്. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും കോവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത്‌ രണ്ടാംഘട്ട കോവിഡ്‌ വാക്സിനേഷന് ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിൻ നൽകുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യമൊരുക്കും.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്‌. സ്വകാര്യ കേന്ദ്രങ്ങളില്‍ ഡോസ്‌ ഒന്നിന്‌ പരമാവധി 250 രൂപ ഈടാക്കാം.

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ചിരുന്ന കോവിന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാംഘട്ടത്തിലില്ല. ആരോഗ്യസേതു ആപ്പ്‌ വഴിയോ, cowin.gov.in വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. പേര്‌, വയസ്‌, ലിംഗം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. വാക്‌സിന്‍ കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. വാക്‌സിന്‍ ഏതുവേണമെന്ന്‌ തിരഞ്ഞെടുക്കാന്‍ കഴിയില്ല. വാക്‌സിനേഷന്‍ നിശ്ചയിച്ചതിന്റെ രണ്ടുദിവസം മുമ്പ്‌ മൊബൈല്‍ സന്ദേശം ലഭിക്കും. അന്നേ ദിവസം വാക്‌സിന്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തീയതി മാറ്റാനുളള സൗകര്യമുണ്ട്‌.

Eng­lish summary:PM Naren­dra Modi takes covid vaccine

You may also like this video: